പ്രസ്താവന
ബുദ്ധദേവ് ഭട്ടാചാര്യ: “ബംഗാളിന്റെ വികസനത്തിനു മുതലാളിത്ത സമീപനമല്ലാതെ മറ്റു പോംവഴികളില്ല“ (മലയാളമനോരമ 6/1)
ജ്യോതി ബസു: “രാജ്യത്ത് ഇനി സോഷ്യലിസം അസാദ്ധ്യമാണ്. ബംഗാളിന്റെ വ്യവസായ വികസനത്തിന് വിദേശിയും സ്വദേശിയുമായ മൂലധനം ആത്യാവശ്യമാണ്. “ (മലയാളമനോരമ 6/1)
പറഞ്ഞത് മാനോരമയാണെങ്കിലും തുടര്‍ന്ന് സി.പി എം കാമ്പില്‍ നിന്ന് തന്നെ വന്ന കമന്റുകളുടെ വെളിച്ചത്തില്‍ സംഗതി നമുക്ക് മുഖവിലക്കെടുക്കാം.
ബസു പറഞ്ഞതിന്റെ മാധ്യമ വ്യാഖ്യാനങ്ങള്‍
‘സോഷ്യലിസം മറന്നേക്കൂ‘: ബസു (ന്യു ഇന്റ്യന്‍ എക്സ്പ്രസ്സ്)
‘ബംഗാള്‍ മുതലാളിത്ത പാത സ്വീകരിക്കണമെന്ന ബുദ്ധദേവിന്റെ നിലപാടിന് ബസുവിന്റെ പിന്തുണ’: (മാതൃഭൂമി)
‘സഖാക്കളേ മുതലാളിത്തത്തിലേക്ക്‘: (ഇന്റ്യാവിഷന്‍)
‘Capitalism has its own role. But, workers’ interest is to be protected’. (The Hindu)
‘ഇന്റ്യ ഒരു ഫെഡറല്‍ രാജ്യമാണ്. അതിനകത്തെ സംസ്ഥാനങ്ങള്‍ മാത്രമാണ് ബംഗാളും, കേരളവും ത്രിപുരയും. ഇവിടെ മാത്രമായി എങ്ങനെയാണ് സോഷ്യലിസം നടപ്പാക്കുന്നത്.’ (ദേശാഭിമാനി)
കമന്റ്സ്
‘മുതലാളിത്തവാദക്കാര്‍ ഓടേണ്ടി വരും‘: വി. എസ്സ്
‘വിമോചനസമരം നയിക്കട്ടെ മാര്‍ക്സിസ്റ്റ് നേതാക്കളും’: എം.ജി.എസ്സ്. നാരായണന്‍
‘ബസുവും ബുദ്ധദേവും പറഞ്ഞത് പാര്‍ട്ടി നിലപാട്’: എസ്. രാമചന്ദ്രന്‍ പിള്ള (സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം)
‘ബസു പറഞ്ഞത് താന്‍ 29 കൊല്ലം മുന്‍പ് കണ്ടെത്തിയാതാണ്’: കെ.എം. മാണി
‘ക്രിസ്ത്യാനി ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതു പോലെയാണ് ബസുവിന്റെ അഭിപ്രായം’: പി. സി. ജോര്‍ജ്.
‘വികസനത്തിന് മുതലാളിത്തം വേണമെന്ന നിലപാട് അബദ്ധജടിലം.’: കെ. ഇ. ഇസ്മായില്‍ (സി.പി.ഐ)
‘ബസുവിന്റേത് ഇടതുപക്ഷ വിരുദ്ധനിലപാട്’: ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്)
‘ഇടതുപക്ഷം അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനാവില്ലെന്ന് സി.പി.എമ്മിന് നന്നായറിയാം’: പ്രകാശ് കാരാട്ട്
നിരീക്ഷണം/വിശകലനം
ഇടതുപക്ഷത്തിന്റെ തലപ്പത്തിരിക്കുന്ന കക്ഷിയുടെ ആചാര്യന്മാരുടെ പുതിയ അഭിപ്രായങ്ങളും അതിന്റെ പ്രതിവചനങ്ങളുമാണ് വിഷയം. ഇതില്‍ കാതലായ കാര്യം മുതലാളിത്ത വ്യവസ്ഥ ആഗോളവല്‍ക്കരണത്തിന്റെ രൂപത്തില്‍ അവതരിച്ചതോടെ പരമ്പരാഗത മാര്‍ക്സിസം അപ്രസക്തമായി എന്നാണ്. അതിനെതിരെ മാര്‍ക്സിസ്റ്റുകാരുടെ ആന്റി തീസിസാകട്ടെ ഇത് ഒരു പുതിയ കാര്യമാല്ലെന്നും പണ്ടേ തന്നെ പാര്‍ട്ടി അംഗീകരിച്ച സംഗതിയാണെന്നുമാണ്. അതിനര്‍ഥം യഥാര്‍ഥ പാര്‍ട്ടി നയം ജനങ്ങളോടും അണികാളോടും ഇത്രയും നാള്‍ മറച്ചുവച്ചു എന്നാണ്. സോഷ്യലിസം ഇന്നത്തെ സാഹചര്യത്തില്‍ അസാദ്ധ്യമാണെന്ന് പറയുമ്പോള്‍ മുതലാളിത്തമേ സാദ്ധ്യമാകൂ എന്നും ധ്വനിയുണ്ട്. മാത്രമല്ല മാര്‍ക്സിസ്റ്റ് പരിഷ്കരണവാദികള്‍ക്ക്വേണ്ടി ഉന്നത നേതാക്കന്മാര്‍ തന്നെ സ്തുതി പാടുന്നതായും ഇതിനെ വിവക്ഷിക്കാം. ഇതിനെല്ലാമുപരി കമ്യൂണിസം ജനാധിപത്യ രീതിയില്‍കൂടി കൊണ്ടുവരാമെന്ന് പറയുമ്പോള്‍, അത് നേരത്തേ തന്നെ പറഞ്ഞ ജയപ്രകാശ് നാരായണനും, ജവഹര്‍ലാല്‍ നെഹ്രുവുമാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ എന്ന് പറയേണ്ടിവരും. കൂടാതെ ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസ്സും, സി.പി.എമ്മും തമ്മില്‍ പേരിലല്ലാതെ നയപരമായ വ്യതിയാനങ്ങളില്ലെന്നും കാണാം.
ചുരുക്കത്തില്‍ നാളെ “കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റ്“ പാര്‍ട്ടിയെന്നോ, “കമ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ്“ പാര്‍ട്ടിയെന്നോ പറഞ്ഞ് പിണറായിയും, ചെന്നിത്തലയും ഒരുമിച്ച് വോട്ട് തേടിവന്നാലും ആരും ഞെട്ടരുത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ