2007, ഡിസംബർ 16, ഞായറാഴ്‌ച

സമത്വം Vs സംവരണം

സംവരണവും സമത്വവും തികച്ചും വിപരീത ധ്രുവങ്ങളിലാണെങ്കിലും ഇന്ത്യന്‍ ഭരണഘടന ഇതിനെ പരസ്പര പൂരകങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വൈരുദ്ധ്യത്തെ Rear View (പിന്‍വീക്ഷണം), Views (കാഴ്ചപ്പാട്), Review (പുനരവലോകനം) എന്നീ തലങ്ങളി‌ല്ട‌ടെ ചര്‍ച്ചചെയ്യുകയാണ് ഇവിടെ.

സൂചന 1: വിഖ്യാത ചലച്ചിത്രകാരന്‍ ഹരിഹരന്റെ സൃഷ്ടിയായ മയൂഖത്തിലെ സവര്‍ണ്ണനായ നായകന്‍ ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനിടെ ചോദ്യകര്‍ത്താവിനോട് ക്ഷോഭിക്കുന്ന ഒരു രംഗമുണ്ട്. ജാതി അന്വേഷിക്കുന്ന ഇന്റര്‍വ്യൂവര്‍മാരിലൊരാളോട് താന്‍ അവര്‍‌ണ്ണനാണെന്ന് പറയുമ്പോള്‍ അയാളെ നേരത്തെതന്നെ പരിചയമുള്ളതിനാല്‍ അവര്‍ അയാളെ പരിഹസിക്കുന്നു. ക്ഷുഭിതനായ നായകന്‍ താന്‍ ജാതി മാറിയെന്നും, മറ്റുള്ളവര്‍ക്ക് അതാകാമെങ്കില്‍ തനിക്ക് എന്തുകൊണ്ടായിക്കൂടാ എന്നും ആക്രോശിക്കുന്നു. മെരിറ്റ് ആയിരിക്കണം ഉദ്യോഗത്തിന്റെ തെരഞ്ഞെടുപ്പിന് മാനദണ്ഡമെന്ന് പറഞ്ഞ് ചോദ്യകര്‍‌ത്താക്കളെ കൈയേറ്റം ചെയ്യുന്നതോടെ പോലീസെത്തി അയാളെ അറസ്റ്റ് ചെയ്യുന്നു. ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷം തിരികെയെത്തുന്ന നായകന്‍ ദുശ്ശീല‍ങ്ങളിലും ചീത്ത കൂട്ടുകെട്ടുകളിലും വീണുപോകുന്നു.

സൂചന 2: ഈ കഴിഞ്ഞ നവംബര്‍ 24ന് ആസ്സാമില്‍ പത്താം ക്ലാസ്സുകാരിയായ ഒരു ആദിവാസി പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തം രാജ്യത്തിന് തന്നെ തീര്‍ത്താല്‍ തീരാത്ത നാണക്കേടാണുണ്ടാക്കിയത്. ഗ്വാഹട്ടിയില്‍ ആദിവാസി വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഘ്യത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവള്‍. തെരുവില്‍ മുഴുവന്‍ ആളുകളും നോക്കിനില്‍ക്കെ എതിര്‍ കക്ഷിക്കാര്‍ ആ കുട്ടിയെ വിവസ്ത്രയാക്കി അപമാനിച്ചു. ഒരു മദ്ധ്യവയസ്കന്‍ തന്റെ സ്വന്തം വസ്ത്രം നല്‍കി രക്ഷിച്ചില്ലായിരുന്നില്ലെങ്കില്‍ അവള്‍ മാനഭംഗത്തിനിരയായേനെ. പ്രതിഷേധ റാലി തേയിലത്തൊഴിലാളി വര്‍ഗ്ഗത്തെ ഷെഡ്യൂള്‍ഡ് ട്രൈബ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയായിരുന്നു എന്നതാണ് ഈകാര്യം ഇവിടെ പ്രതിപാദിക്കാന്‍ കാരണം. (Frontline, December 21, 2007)

സൂചന 3: ‘തങ്ങളുടേതാണ് വലിയ ജാതിയെന്ന് അവകാശപ്പെടാനാണ് ഒരുകാലത്ത് ആളുകള്‍ തത്രപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നാകട്ടെ തങ്ങളുടേതാണ് ഏറ്റവും നീചമായ ജാതിയെന്ന് കാണിക്കാനും, ഡൌണ്‍‌വേഡ് മൊബിലിറ്റി’- (ആനന്ദ്, മാതൃഭൂമി ആഴ്ച്പ്പതിപ്പ്, 2007 ഡിസംബര്‍ 9)

സൂചന 4: ഭരണഘടനയുടെ നൂറ്റിനാലാം ഭേദഗതിയില്ടെട സര്‍ക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്വാട്ട സമ്പ്രദായം ഏര്‍പ്പെടുത്തിയതിനെതിരെ ഓണ്‍‌ലൈനില്‍ കൂടി ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിയോജന ഹര്‍ജി സമര്‍പ്പിക്കുന്നതിനായി ഏതാനും വെബ്‌സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Views
കുറച്ച് ചരിത്രം: 1940 കളിലും അതിനു മുന്‍പും ഇന്ത്യയില്‍ നിലനിന്ന സാമൂഹ്യ അസമത്വം ഇവിടെ ‘സംവരണം’, സംരക്ഷിത വിവേചനം’ എന്നിവ അനിവാര്യമാക്കി. മത്സരങ്ങളില്‍ പിന്തള്ളപ്പെട്ടുപോകുമെന്നതിനാല്‍ ദളിതരേയും മറ്റ് സാമൂഹ്യ-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുള്ളവരേയും പ്രത്യേക ഭരണഘടനാ പരിരക്ഷയുടെ പരിധിയിലാക്കി. ജാതിവ്യവസ്ഥ നമ്മുടെ സാമൂഹ്യ ഘടനയില്‍ ആഴത്തില്‍ വേരോടിയ ഒരുസങ്കേതമാണെന്നിരിക്കെ അതിനെ പൂര്‍ണ്ണ‌മായോ, ഭാഗികമായോ ഉച്ചാടനം ചെയ്യാന്‍ എളുപ്പമല്ല എന്ന് മനസ്സിലാക്കിയതു കൊണ്ടാകാം ഭരണഘടനാ ശില്പികള്‍ അസമത്വം അംഗീകരിച്ചുകൊണ്ട് സമത്വത്തിലേക്കുള്ള പാതയൊരുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിങ്ങനെ സമുദായങ്ങളെ തിരിച്ച് പ്രത്യേകം പട്ടികകള്‍ (List) ഉണ്ടാക്കിയത്. ഈ മൂന്ന് വിഭാഗങ്ങളുടെയും നിര്‍വചനങ്ങളും അവര്‍ക്കുള്ള ഭരണഘടനാനുകൂല്യങ്ങളും താഴെ ചേര്‍ക്കുന്നു:
പട്ടികജാതി: രാഷ്ട്രപതി മുന്നൂറ്റി നാല്പത്തിയൊന്നാം പട്ടികയില്‍പെടുത്തിയിട്ടുള്ള ജാതികളാണ് ഈ വിഭാഗത്തില്‍പെടുന്നത്. ഹിന്ദുക്കളില്‍ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നിവയ്ക്ക് വിധേയരായിരുന്നവര്‍, പൊതുസ്ഥാപനങ്ങള്‍ ഉപയോഗിക്കാന്‍ വിലക്കുണ്ടായിരുന്നവര്‍, തൊഴിലിന്റെ അടിസ്ഥാനത്തില്‍ വിവേചിക്കപ്പെ
ട്ടിരുന്നവര്‍ എന്നിവരായിരുന്നു ഇവര്‍.
പട്ടികവര്‍ഗ്ഗം: രാഷ്ട്രപതി മുന്നൂറ്റിനാല്പത്തിരണ്ടാം പട്ടികയില്‍ പെടുത്തിയിട്ടുള്ള ജാതികള്‍. പൊതുധാരയില്‍ നിന്ന് മാറി വനങ്ങളിലും, മലമ്പ്രദേശങ്ങളിലും ജീവിക്കുന്ന ഇവര്‍ പ്രത്യേകം ഭാഷയും സംസ്ക്കാരവും ഉള്ളവരാണ്.
ഒ.ബി.സി: സാമൂഹ്യമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഇവര്‍ ജാതിശ്രേണിയില്‍ ബ്രാഹ്മണര്‍ക്ക് താഴെയും തൊട്ടുകൂടാത്തവര്‍ക്ക് മുകളിലുമാണ്. 1953ല് കാക്ക കലേല്‍കറും, 1978ല് ബി. പി. മണ്ഡലും അന്വേഷിച്ച് കണ്ടെത്തിയ ഇവര്‍ ഇപ്പോള്‍ ഏതാണ്ട് 3743 വിഭാഗങ്ങളിലായുണ്ട്.
ഇത് പ്രകാരം ഇപ്പോള്‍ 27% സീറ്റുകള്‍ പൊതു‌ ഉദ്യോഗങ്ങളിലും പൊതുവിദ്യാഭ്യാസത്തിലും ഇവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
Reviews:
ഇനി കാര്യത്തിലേക്ക് കടക്കാം. കഴിഞ്ഞ 60 വര്‍ഷമായി പട്ടിക ജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും; ഏതാണ്ട് 20 വര്‍ഷങ്ങളായി ഒ. ബി. സി യ്ക്കും കിട്ടുന്ന അധിക പരിരക്ഷയുടെ അനന്തരഫലമെന്താണ്? ഇവര്‍ക്ക് മതിയായ സംരക്ഷണവും പുരോഗതിയും ലഭിചിട്ടുണ്ടെങ്കില്‍ ഈ സംവിധാനം തുടരണമോ എന്ന് ഗൌരവമായി ആലോചിക്കേണ്ടതാണ്. അതല്ല, അവര്‍ക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കില്‍ ഇതിന് ബദല്‍ സംവിധാനം ഉണ്ടാകണം. സംവരണം ഒരു സ്ഥിര സംവിധാനം അല്ല എന്നതിനാല്‍ ലക്ഷ്യം കൈവരിക്കുന്നതോടെ ഇതിന് ഒരറുതി ഉണ്ടാകേണ്ടത് തികച്ചും അത്യാവശ്യമാണ്. മാത്രമല്ല പ്രത്യേക പരിഗണനയും, ഇളവുകളും ലഭിക്കുമെന്നതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് പൊതുവില്‍ അലസതയും, ഉത്തരവാദിത്വമില്ലായ്മയും ഉണ്ടാകുന്നുണ്ട്
സംവരണം നടപ്പാക്കിയ സമയത്ത് ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി അന്നത്തെ സവര്‍ണ്ണവിഭാഗത്തിന് ഇന്ന് സാമ്പത്തിക, സാമൂഹ്യ വിദ്യാഭ്യാസ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളും അന്വേഷണ വിധേയമാക്കേണ്ടതാണ്.
സമത്വം എല്ലാമേഖലയിലും വരണമെന്ന ആഗ്രഹത്തിലാണ് സംവരണം കൊണ്ടുവന്നതെങ്കില്‍ ഇപ്പോള്‍ വിപരീതഫലമാണ് ഉള്ളതെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനാണ് കുറഞ്ഞത് 4 സൂചനകള്‍ മുകളില്‍ കാണിച്ചത്. ഇന്ന് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നതും, സംഘര്‍ഷാങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ജാതിയുടെ പേരിലാണെന്നത് ശ്രദ്ധേയമാണ്.
പരമ്പരാഗത തൊഴില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ജാതിഭേദം ഇന്ന് അപ്രസക്തമാണ്. കാരണം, രാജ്യമൊട്ടാകെ നോക്കിയാലും പരമ്പരാഗതതൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 20% ലും താഴെയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു..
ധാരാളം അഭ്യസ്ഥവിദ്യരായ സവര്‍ണരുടെ തൊഴിലില്ലാപ്പട ഉള്ളപ്പോള്‍ തന്നെ പട്ടികജാതി-വര്‍ഗ, പിന്നോക്കക്കാരുടെ നോട്ട്- ജോയിനിംഗ് വേക്കന്‍സികള്‍ സര്‍ക്കാര് മേഖലയിലെങ്കിലും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ഇന്ന് ഏറ്റവുമധികം സവര്‍ണര്‍ (general category) ജോലി നോക്കുന്നത് അര്‍ദ്ധ സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡ‌ഡ്, സ്വാശ്രയ മേഖലയിലാണ്. കാരണം, എല്ലാ ലിസ്റ്റിലും പുറന്തള്ളപ്പെട്ടുപോകുന്നതിനാല്‍ ലക്ഷങ്ങള്‍ മുടക്കി(കൈ മടക്കി) അവര്‍ക്ക് ഇവിടെ കയറിയേ മതിയാകൂ. (ഈയിടെ ഒരു നേതാവ് പറഞ്ഞത് നിങ്ങള്‍ മുന്നോക്കമാണെങ്കില്‍ കുറച്ച് കൂടുതല്‍ പഠിക്കണം എന്നാണ്)
ഇന്ന് സംവരണം ഏറ്റവും ഫലപ്രദമായ രാഷ്ട്രീയ ആയുധമാണ്. 1990ല് വി. പി. സിങ്ങും, 2006ല് മായാവതിയും സംവരണവും, അവര്‍ണരാഷ്ടീയവും തങ്ങളുടെ പൊളിറ്റിക്കല്‍ മൈലേജിന് വേണ്ടി ഉപയോഗിച്ചത് ചരിത്രം.
ഇതുകൊണ്ടൊക്കെ തന്നെ ഏറ്റവും വേഗം രാഷ്ട്രീയ നേട്ടങ്ങള്‍ മറന്ന് ഒരുപുതിയ ശാസ്ത്രീയ സര്‍വ്വേയില്‍കൂടി സാമൂഹ്യ ഘടനയില്‍ വന്നിട്ടുള്ള മാറ്റം മനസ്സിലാക്കേണ്ടതുണ്ട്. ആഗോളീകരണകാലത്ത് സംവരണം അപകര്‍ഷത സൃഷ്ടിക്കും എന്നതിനാലും, അതിവേഗ ഉല്പാദനത്തെ ബാധിക്കുമെന്നതിനാലും ഈ വിപത്തിനെ തൂത്തെറിയേണ്ടതുണ്ട്.

ഒരുചെറു മറുകുറി: ഇപ്പോള്‍ ഒരു സര്‍വ്വേ നടത്തി വിവിധ ജാതി വിഭാഗത്തെ നിര്‍വചിക്കുകയാണെങ്കില്‍…….
ജനറല്‍ കാറ്റഗറി: കൂടുതല്‍ അഭ്യസ്ഥവിദ്യര്‍, തൊഴിലില്ലാത്തവര്‍, കുറഞ്ഞ സാമൂഹ്യ നിലവാരം, തൊഴില്‍, വ്യവസായ, വാണിജ്യ മേഖലകളില്‍ കുറഞ്ഞ പ്രാതിനിധ്യം, കുറവ് ഭൂസ്വത്ത്, സര്‍വോപരി ഏറ്റവും അധികം അപകര്‍ഷത ഉള്ളവര്‍……..