2007, നവംബർ 29, വ്യാഴാഴ്‌ച

സഖാവ് രാഘവനുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം

സഖാവ്: മെല്ലെപ്പോയാല്‍ റിസ്ക് കുറയും, കാരണം പലപ്പോഴും ഇഷ്യൂസ് കെട്ടടങ്ങുമ്പോഴായിരിക്കും ഞങ്ങള്‍ തീരുമാനങ്ങളെടുക്കുന്നത്. മാത്രമല്ല, ഇത്രയധികം മാധ്യമങ്ങളള്‍ ഉള്ളതിനാള്‍ ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് പലകാര്യങ്ങളില്‍ നിന്നും രക്ഷപ്പെടാനാകും. മീടിയ ഓരോ പുതിയ സ്കൂപ്പില്‍ ശ്രദ്ധിക്കുമ്പോള്‍ പഴയവ വിസ്മ്രതിയിലാകും. മൂന്നാര്‍ കൈയേറ്റവും, മെര്‍കിസ്റ്റണ്‍ ഭൂമി ഇടപാടും, സുരേഷ് കുമാറും, മത്തായിചാക്കോയുമൊക്കെ ഇപ്പോള്‍ ആരോര്‍ക്കുന്നു.

ബ്ലോഗന്‍: ബ്രാഞ്ച് സമ്മേളനത്തിലും ലോക്കല്‍ സമ്മേളനത്തിലുമൊക്കെ ഏത് കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്?
സഖാവ്: ഈ കഴിഞ്ഞ ബ്രാഞ്ചില്‍ കൂടുതലായി ചര്‍ച്ച ചെയ്തത് ആണവകരാര്‍ പ്രശ്നമാണ്.
ബ്ലോഗന്‍: പക്ഷെ, അതിനെക്കാളൊക്കെ ചര്‍ച്ച ആവശ്യമുള്ള ഇഷ്യൂസാണല്ലോ നന്ദിഗ്രാം, മുന്നണിക്കുള്ളിലെ സ്വരച്ചേര്‍ചയില്ലായ്മ, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത എന്നിവയൊക്കെ….
സഖാവ്: ആരെങ്കിലും സ്വന്തം പല്ലിടകുത്തി മണക്കുമോ സാറേ..
ബ്ലോഗന്‍: ആണവ കരാറിനെക്കുറിച്ച് എന്തൊക്കെയാണ് ഡിസ്കസ് ചെയ്തത്?
സഖാവ്: 123 കരാറും, ഹൈഡ് ആക്റ്റും നമ്മുടെ പരമാധികാരത്തെ അമേരിക്കക്കാരന് അടിയറ വയ്ക്കാനുള്ള ഉപാധികളാണെന്ന് വ്യക്തമല്ലേ?
ബ്ലോഗന്‍: നമ്മള്‍ അല്ലാതെതന്നെ അവര്‍ക്ക് അടിമകളാണല്ലോ, ഏല്ലാകാര്യത്തിലും നാം അവരെ ആശ്രയിക്കുന്നുണ്ടല്ലോ. മാത്രമല്ല, മുന്‍പ് പൊഖ്രാനിലെ അണുവിസ്ഫോടനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പാര്‍ട്ടി അന്നത്തെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത് ഓര്‍ക്കുന്നുണ്ടൊ? ഇപ്പോള്‍ ആണവ സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നത് ഇരട്ടത്താപ്പല്ലേ?
സഖാവ്: ആണവ കരാര്‍ പ്രശ്നത്തില്‍ ഇടതുമുന്നണിയുടേത് തികഞ്ഞ രാഷ്ട്രീയമുതലെടുപ്പാണെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ രാഷ്ട്രീയഘടകങ്ങളില്‍ ഇത് ഞങ്ങളുടെ കക്ഷിയുടെ രാഷ്ട്രീയവിജയമായാണ് അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസ്സ് നേത്ര്ത്ത്വത്തിലുള്ള മുന്നണിയില്‍ ഒരു സ്ഥാനവും ഏല്‍ക്കാതെ പുറത്ത് നിന്ന് പിന്തുണയ്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനെ നേതാക്കള്‍ അണികള്‍ക്കിടയില്‍ ഒരു അഹങ്കാരചിഹ്നമായാണ് പറയുന്നത്. അമേരിക്ക എന്നു പറയുമ്പോള്‍ തന്നെ മനം പുരട്ടുന്ന രീതിയോട് എനിക്ക് എല്ലായ്പഴും എതിര്‍പ്പാണ്.
ബ്ലോഗന്‍: ഇത്രയും എതിര്‍പുണ്ടായിട്ടും എന്തിനാണ് പ്രസ്ഥാനത്തില്‍ തുടരുന്നത്?
സഖാവ്: അതാണ് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് കാരന്റെ ലക്ഷണം. കണ്ണുണ്ടായിട്ടും കാണാതിരിക്കുക, ചെവിയുണ്ടായാലും ചെകിടനാകുക. കാണുകയും കേള്‍ക്കുകയും ചെയ്താനാണെങ്കില്‍ പുറത്ത് പോകുന്നതാണ് നന്ന്.
ബ്ലോഗന്‍: ഈയിടെ എ.ഐ.വൈ.എഫ് നടത്തിയ കുത്തകവിരുദ്ധ സമരത്തെ എങ്ങനെ കാണുന്നു?
സഖാവ്: എന്ത് കുത്തകവിരുദ്ധം? തിരുവനന്തപുരത്ത് ഈയിടെ പാര്‍ട്ടി ആവശ്യത്തിന് പോയപ്പോള്‍ ഞാനും ഏതാനും സഖാക്കളും കൂടി ബിഗ് ബാസാറില്‍ കയറി. എന്തുംവേണ്ടി സാധനങ്ങളാണവിടെയുള്ളത്, വൈവിധ്യമാര്‍ന്ന സെലക്ഷന്‍……
ബ്ലോഗന്‍: ഇതേതോ പരസ്യ വാചകം പോലുണ്ടല്ലോ?
സഖാവ്: അതെ, അത് പറഞ്ഞ് പോയതാണ്, ഈ spontanius എന്നൊക്കെ പറയില്ലേ,. അവിടുത്തെ സാധനങ്ങള്‍ ആര്‍ഭാടത്തിനാണെന്ന് എനിക്ക് തോന്നിയില്ല. എം. പി. പരമേശ്വരന്റെ ‘നാലാം ലോകത്തില്‍’ പറയുമ്പോലെ ആര്‍ഭാടത്തിനാണെങ്കില്‍ ഉല്പാദനവും, ഉപഭോഗവും അനാവശ്യമാണെന്ന് എനിക്ക് അഭിപ്രായമില്ല. ഓരോ ഉല്പന്നവും തീര്‍ച്ചയായും ചിലര്‍ക്കെങ്കിലും ഉതകുന്നതാകും. മാത്രമല്ല, വലിയ റീട്ടെയിലര്‍മാര്‍ വന്നപ്പോളള്‍ ചെറുകിടക്കാര്‍ക്ക് വ്യാപാരം കുറഞ്ഞതായി തോന്നുന്നില്ല. കാരണം ബിഗ് ബാസാറിന് പുറത്ത് ധാരാളം തെരുവോര കച്ചവടക്കാര്‍ പൊടിപൊടിച്ച് കച്ചവടം നടത്തുന്നുണ്ടായിരുന്നു. അപ്പോള്‍ എന്റെ നോട്ടത്തില്‍ ഇതുമൂലം നഷ്ടം വന്നത് പഴയ കുത്തകക്കാര്‍ക്ക് തന്നെയാണ്. അങ്ങനെവരുമ്പോള്‍ ആരെ രക്ഷിക്കാനാണ് ഈ സമരമെന്ന് വ്യക്തമല്ലേ?
ബ്ലോഗന്‍: താങ്കളുടെ കക്ഷി കാലാകാലങ്ങളില്‍ അഭിപ്രായം മാറ്റിക്കൊണ്ടിരിക്കുന്നുണ്ടല്ലോ. പ്രീ ഡിഗ്രി ബോര്‍ഡ്, സ്മാര്‍ട്ട് സിറ്റി, എക്സ്പ്രസ്സ് ഹൈവെ എന്നിവയുടെ കാര്യത്തിലൊക്കെ അത് കണ്ടതാണല്ലൊ.
സഖാവ്: ഞങ്ങള്‍ വളരെ പതുക്കെ പഠിക്കുന്നവരാണ്. ഞങ്ങള്‍ ഓരോ കാര്യങ്ങളും തീരുമാനമെടുക്കാന്‍ പല ഘട്ടങ്ങളിലും,ഘടകങ്ങളിലുമായിചര്‍ച്ചകള്‍ ചെയ്യാറുണ്ട്. അപ്പോള്‍ സ്വാഭാവികമായും തിരുത്തലുകളും റദ്ദാക്കലുകളും വേണ്ടി വരാറുണ്ട്.
ബ്ലോഗന്‍: പക്ഷെ, ആഗോളവല്‍ക്കരണത്തിന്റെ ഈ കാലത്ത് എല്ലാകാര്യങ്ങളിലും വേഗത അനിവാര്യമല്ലേ?
സഖാവ്: മെല്ലെപ്പോയാല്‍ റിസ്ക് കുറയും. റിസ്ക് പരമാവധി കുറഞ്ഞിരിക്കണമെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. കേന്ദ്രഭരണത്തില്‍ നേരിട്ട് പങ്കെടുക്കാത്ത കാരണവും മറ്റൊന്നല്ല. പലപ്പോഴും ഇഷ്യൂസ് കെട്ടടങ്ങുമ്പോഴായിരിക്കും ഞങ്ങള്‍ തീരുമാനങ്ങളെടുക്കുന്നത്. മാത്രമല്ല, ഇത്രയധികം മാധ്യമങ്ങള്‍ ഉള്ളതിനാല്‍ ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് പലകാര്യങ്ങളില്‍ നിന്നും രക്ഷപെടാനാകും. മീടിയ ഓരോ പുതിയ സ്കൂപ്പില്‍ ശ്രദ്ധിക്കുമ്പോള്‍ പഴയവ വിസ്മ്രതിയിലാകും. മൂന്നാര്‍ കൈയേറ്റവും, മെര്‍കിസ്റ്റണ്‍ ഭൂമി ഇടപാടും, സുരേഷ് കുമാറും, മത്തായിചാക്കോയുമൊക്കെ ഇപ്പോള്‍ ആരോര്‍ക്കുന്നു.
ബ്ലോഗന്‍: ആഗോളവല്‍ക്കരണ കാലത്തെ സ്വാതന്ത്ര്യ നിഷേധവും, പ്രത്യേക സാമ്പത്തിക മേഖലമൂലം ഉണ്ടാകുന്ന കര്‍ഷകഭൂമി നഷ്ടവുമൊക്കെ എങ്ങനെ നോക്കി കാണുന്നു?
സഖാവ്
: ആഗോളവല്‍ക്കരണം ഒരനിവാര്യതയാണ്. ചന്ദ്രനെ നോക്കി നായ കുരക്കുന്നതുപോലെയാണ് അതിനെതിരെയുള്ള പ്രതിഷേധം. താങ്കളുദ്ദേശ്ശിച്ച നന്ദിഗ്രാം പോലുള്ള പ്രശ്നങ്ങള്‍ ഞങ്ങളുടെ കക്ഷിഭരിക്കുന്ന സംസ്ഥാനത്ത് ഒഴിവാക്കാമായിരുന്നു. അതേസമയം അവിടെ രാഷ്ട്രീയമായ ഒരു അധിനിവേശം ഞങ്ങള്‍ക്കാവശ്യവുമാണ്. അണികളാണ് എല്ലാക്കാലത്തും ഞങ്ങളുടെ ശക്തി.
ബ്ലോഗന്‍: ഒരേ സമയം നിങ്ങളുടെ കക്ഷി ബംഗാളില്‍ സ്വകാര്യവല്‍കരണത്തെ അനുകൂലിക്കുകയും ഇവിടെ എതിര്‍ക്കുകയും ചെയ്യുകയല്ലേ?
സഖാവ്: അവിടെയും ഇവിടെയും ഒരേ കമ്യൂണിസമാണെങ്കിലും ഇരുസംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകരിലെയും നേതാക്കളിലെയും കാഴ്ചപ്പാടിലെ വ്യത്യാസമാകം ഇതിന് കാരണം.
ബ്ലോഗന്‍: ഇവയൊക്കെ പ്രസിദ്ധീകരിച്ച് വന്നാല്‍ താങ്കള്‍ക്ക് പ്രസ്ഥാനത്തിന് പുറത്ത് പോകേണ്ടി വരില്ലേ?
സഖാവ്: അങ്ങനെ ഒരു ഭയം എനിക്കില്ല. കാരണം, ഞാന്‍ പറയുന്നത് ഓരോ സഖാക്കളും പറയാനാഗ്രഹിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

1 അഭിപ്രായം:

മുക്കുവന്‍ പറഞ്ഞു...

സഖാവ്: അതാണ് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് കാരന്റെ ലക്ഷണം. കണ്ണുണ്ടായിട്ടും കാണാതിരിക്കുക, ചെവിയുണ്ടായാലും ചെകിടനാകുക. കാണുകയും കേള്‍ക്കുകയും ചെയ്യുന്നവനാണെങ്കില്‍ പുറത്ത് പോകുന്നതാണ് നന്ന്

thats an excellent comment :)